ns
മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ് പാടശേഖരസമിതി ഭാരവാഹി വിജയൻ പിള്ളയ്ക്ക് വിവിധതരം പച്ചക്കറി തൈകൾ വിതരണം ചെയ്യുന്നു

ശാസ്താംകോട്ട: മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഞാറ്റുവേല ചന്തയും കർഷകസഭയും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം.സെയ്ദ് കർഷക സഭ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം വർഗീസ് തരകൻ അദ്ധ്യക്ഷനായി. .കൃഷി ഓഫീസർ അശ്വതി പദ്ധതി വിശദീകരിച്ചു.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജിമോൻ,അംഗങ്ങളായ ജലജ രാജേന്ദ്രൻ,ഉഷാ കുമാരി,ഷാജി ചിറക്കുമേൽ,ലാലി ബാബു,ബിജുകുമാർ,കർഷക സമിതി അംഗങ്ങളായ മുരളീധരൻ പിള്ള,അഡ്വ.സുധാകരൻ,ഗിരിജ ദേവി,കൃഷി അസിസ്റ്റന്റ് സജിത്ത് തുടങ്ങിയവർ പങ്കെടുത്തു.