കൊട്ടിയം: എസ്.എൻ.ഡി.പി യോഗം മൈലാപ്പൂര് 3045-ാം നമ്പർ ശാഖയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും പുതുതായി സർക്കാർ ജോലിയിൽ പ്രവേശിച്ചവരെ ആദരിക്കുകയും ശാഖയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ നൽകുകയും ചെയ്തു.അനുമോദനവും അവാർഡ് ദാനവും മേഖല കൺവീനർ എം. സജീവ് നിർവ്വഹിച്ചു. ശാഖ പ്രസിഡന്റ് സി. സാജൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. ശശാങ്കൾ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് എസ്. മോഹനൻ, സി. ബിജു, ആർ. രത്നകുമാർ, ആർ.രഞ്ജിത്ത്, യു.സുധൻ, സി.രജിത, രമ്യ ബൈജു എന്നിവർ സംസാരിച്ചു.