photo
സബർമതി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന ഗ്രന്ഥാലോകം കാമ്പയിൻ ഗ്രന്ഥശാല പ്രസിഡന്റ് സുമൻജിത്ത് മിഷ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : സബർമതി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി കേരള ഗ്രന്ഥശാല സംഘത്തിന്റെ മുഖ പത്രമായ ഗ്രന്ഥാലോകത്തിന്റെ പ്രചാരണ കാമ്പയിന് തുടക്കമായി. ഗ്രന്ഥശാല പ്രസിഡന്റ് സുമൻജിത്ത് മിഷ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി.ആർ.ഹരികൃഷ്ണൻ, ലൈബ്രേറിയൻ സുമി സുൽത്താൻ, പ്രേംജിത്ത്, യുവജനവേദി ഭാരവാഹികളായ ആദിൽ നിസാർ, എം.ജി.ആദിത്യൻ, എസ്.എ.നിവ, നുവാൻ എന്നിവർ കാമ്പയിന് നേതൃത്വം നൽകി.