കൊല്ലം: ജില്ലയിൽ ഒഴിവുവന്ന നാല് തദ്ദേശ സ്വയംഭരണ വാർഡുകളിൽ 30ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടർ എൻ.ദേവിദാസ്. നാളെ വിജ്ഞാപനം പുറപ്പെടുവിക്കും. തൊടിയൂർ ഗ്രാമപഞ്ചായത്തിലെ പുലിയൂർവഞ്ചി വെസ്റ്റ്, ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിലെ കുമരംചിറ, കരവാളൂർ ഗ്രാമപഞ്ചായത്തിലെ കരവാളൂർ ടൗൺ, പൂയപ്പള്ളി ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരംപാറ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ്. നാമനിർദ്ദേശ പത്രിക 11വരെ സമർപ്പിക്കാം. സൂക്ഷ്മ പരിശോധന 12ന്. പിൻവലിക്കാനുള്ള അവസാന തീയതി 15. വോട്ടെടുപ്പ് 30ന് രാവിലെ 7 മുതൽ വൈകിട്ട് 6 വരെ. 31ന് രാവിലെ 10 മുതലാണ് വോട്ടെണ്ണൽ. ഇന്നലെ മുതൽ പെരുമാറ്റചട്ടം പ്രാബല്യത്തിൽ വന്നു. വോട്ടർപട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലും ലഭ്യമാണ്.