a
ചവറ വികാസ് വീട്ടകം വായന സദസ്സ് എഴുത്തുകാരി രശ്മി സജയൻ ഉദ്ഘാടനം ചെയ്യുന്നു

ചവറ: ചവറ വികാസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വീട്ടക വായന സദസ് സംഘടിപ്പിച്ചു. എഴുത്തുകാരി രശ്മി സജയൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്‌ ആർ.ഗോപി നാഥൻ നായർ അദ്ധ്യക്ഷനായി. ലൈബ്രറി സെക്രട്ടറി വി. ബാബു രാജേന്ദ്രൻ പിള്ള, രശ്മി, അനന്തുകൃഷ്ണൻ, സുമാദേവിയമ്മ, അഡ്വ.സ്മിത എസ്.ഭദ്രൻ, ജി.രാജു ,ഷൈല, രജനി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വായിച്ച പുസ്തകങ്ങളെ കുറിച്ചുള്ള കുറിപ്പുകളും അവതരിപ്പിച്ചു. ലത സ്വാഗതവും കെ.സുനിത നന്ദിയും പറഞ്ഞു.