ഓയൂർ : പൂയപ്പള്ളി ലയൺസ് ക്ലബിന്റെയും 2024 - 25 വർഷത്തെ ഭാരവാഹികളുടെയും സ്ഥാനാരോഹണവും സർവീസ് പ്രോജക്ടുകളുടെ ഉദ്ഘാടനവും മുൻ ഡിസ്ട്രിക്ട ഗവർണർ എം.ജെ.എഫ് ലയൺ സി.എ.അലക്സ് കുര്യാക്കോസ് നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് ലയൺ എ.സിറാജുദീൻ അദ്ധ്യക്ഷനായി. കാബിനറ്റ് സെക്രട്ടറി പി.എം.ജെ.എഫ് ലയൺ ജയരാജ്, റീജണൻ ചെയർ പേർസൺ ലയൺ രാധാകൃഷ്ണൻ, സോൺ ചെയർപേഴ്സൺ ലയൺ മുഹമ്മദ് ഹുസൈൻ, എം.രാജൻ കുട്ടി,ടി.ജി.റോയി വർഗ്ഗീസ്,ഡോ. യു. രാജു, പി.സി.ജേക്കബ്, ആമ്പാടി പ്രസാദ്,രാധാമണി ഗുരുദാസ്, വി.എൻ .ഗുരുദാസ് എന്നിവർ സംസാരിച്ചു. കാൻസർ രോഗികൾക്ക് ചികിൽസാ സഹായവും ലോട്ടറി വിൽപ്പനക്കാർക്ക് സ്ട്രീറ്റ് അ ബ്രലയും നൽകി. പുതിയ ഭാരവാഹികളായി ലയൺ ഡോ. ഷിജു മാത്യ (പ്രസിഡന്റ്), ലയൺ ജോർജ്ജ് ജോൺ(സെക്രട്ടറി), ലയൺകൊച്ചമ്മൻ തോമസ് (ട്രഷറർ ) എന്നിവർ അധികാരമേറ്റു.