കൊല്ലം: ഇന്ത്യൻ നാഷണൽ ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്ര്‌സ് പ്രൊട്ടക്ഷൻ ജില്ലാ വാർഷികം സംസ്ഥാന കോ ഓഡിനേറ്റർ ഹരിധരൻ ഉദ്‌ഘാടനം ചെയ്‌തു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരി വിരുദ്ധ ബോധവത്കരണ പ്രചാരണത്തിനും ഭക്ഷ്യ സുരക്ഷാ ബോധവത്കരണ പരിപാടികൾക്കും വാർഷിക പദ്ധതി തയ്യാറാക്കി. ഭാരവാഹികളായി വൈ.സാമുവൽകുട്ടി (പ്രസിഡന്റ്), വി.ബേബി, കെ.പി.ഏലിയാസൻ (വൈസ് പ്രസിഡന്റ്), കുളക്കട രാജന്ദ്രൻ (സെക്രട്ടറി), പ്രശാന്ത്, ഡി.ലിസി (ജോ. സെക്രട്ടറി), ജെ.പി.മോഹനൻപിള്ള (ട്രഷർ) എന്നിവരെ തിരഞ്ഞെടുത്തു.