ക​രു​നാ​ഗ​പ്പ​ള്ളി: റെ​യിൽ​വേ സ്റ്റേ​ഷൻ പ​രി​സ​ര​ത്ത് നി​ന്ന് ഇ​രു​ച​ക്ര ​വാ​ഹ​ന​ങ്ങൾ മോ​ഷ്ടിച്ച രണ്ടുപോരെ ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ് പി​ടി​കൂ​ടി. തൊ​ടി​യൂർ ന​ബീൽ മൻ​സി​ലിൽ ന​ബീൽ (20), വേ​ങ്ങ പു​ലി​വി​ള വ​ട​ക്ക​തിൽ സ​ലാ​ഹു​ദ്ദീൻ (52) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റിലായ​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ബീൽ സ്​കൂ​ട്ടർ മോ​ഷ്ടി​ക്കാൻ ശ്ര​മി​ക്കു​ന്നതിനിടെ പൊ​ലീ​സ് പെ​ട്രോ​ളിം​ഗ് സം​ഘ​ത്തിന്റെ പിടിയിലായി. ചോ​ദ്യം ചെ​യ്യ​ലിൽ കഴിഞ്ഞ ജൂണിൽ കോ​ട്ട​യം സ്വ​ദേ​ശി​യാ​യ രെ​ജു ക​രു​നാ​ഗ​പ്പ​ള്ളി റെ​യിൽ​വേ സ്റ്റേ​ഷൻ പ​രി​സ​ര​ത്ത് പാർ​ക്ക് ചെ​യ്​തി​രു​ന്ന സ്​കൂ​ട്ടർ മോ​ഷ്ടി​ച്ച് സ​ലാ​ഹു​ദ്ദീ​ന് കൈ​മാ​റി​യ​താ​യി വെളിപ്പെടുത്തി. മോഷണ വാ​ഹ​ന​ങ്ങൾ വാ​ങ്ങി പൊ​ളി​ച്ച് വിറ്റുവ​ന്ന ആ​ക്രി​ക്ക​ട​ക്കാ​ര​നാ​യ സ​ലാ​ഹു​ദ്ദീ​നെ തു​ടർ​ന്ന് അ​റ​സ്റ്റ് ചെയ്യുകയായിരുന്നു. ക​രു​നാ​ഗ​പ്പ​ള്ളി സ​ബ് ഇൻ​സ്‌​പെ​ക്ടർമാ​രാ​യ ഷി​ജു, ജി​ഷ്​ണു, ശ​രത്ത്​ച​ന്ദ്രൻ, എ​സ്.സി.പി.ഒ അ​നി​ത, സി.പി.ഒ നൗ​ഫൽ ജാൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്​ത​ത്.