കൊല്ലം: എ.പി.ജെ അബ്ദുൾ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്സിറ്റിയിലെ ഏറ്റവും മികച്ച എൻ.എസ്.എസ് വോളണ്ടിയർക്കുള്ള പുരസ്‌കാരം പെരുമൺ എൻജിനിയറിംഗ് കോളേജിലെ പി.എസ്.വൈഷ്ണവ് സ്വന്തമാക്കി.
കേരള സംസ്ഥാന ഡിജിറ്റൽ ഭൂപട നിർമ്മാണത്തിനും അംഗപരിമിതർക്കുള്ള സേവനത്തിനും രക്തദാനത്തിനും മറ്റ് സേവനങ്ങളുമാണ് പുരസ്‌കാരത്തിന് അർഹനാക്കിയത്.
വർക്കല കൊച്ചുവീട് കായിക്കരയിൽ പ്രമോദ് - ഷിംന ദമ്പതികളുടെ മകനാണ്. മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിരുദധാരിയുമായ വൈഷ്ണവ് സിവിൽ സർവീസ് പരിശീലനത്തിലാണ്.