കൊല്ലം: എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ കൊല്ലം വിദ്യാഭ്യാസ ജില്ലാ തല പ്രതിഷേധം കണ്ണനല്ലൂർ എം.കെ.എൽ.എം എച്ച്.എസ്.എസിൽ സംസ്ഥാന എക്സിക്യുട്ടീവ് അംഗം സി.എസ്. കണ്ണൻ ഉദ്ഘാടനം ചെയ്തു. പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കുക, ക്ഷാമബത്ത കുടിശ്ശിക ഉടൻ അനുവദിക്കുക, 2024 ലെ ശമ്പള പരിഷ്കരണം നടപ്പാക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക,
ലീവ് സറണ്ടർ പണമായി അനുവദിക്കുക, ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് യാസർ അദ്ധ്യക്ഷനായി. സെക്രട്ടറി ദിനേഷ് കുമാർ, മുൻ സംസ്ഥാന കൗൺസിൽ അംഗം സാലിം മുട്ടക്കാവ് എന്നിവർ സംസാരിച്ചു.