photo
കുലശേഖരപുരം ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മസേനാംഗങ്ങൾക്ക് ട്രോളികൾ നൽകുന്ന ചടങ്ങ് പ്രസിഡന്റ് മിനിമോൾ നിസാം വിതരണം ചെയ്യുന്നു

കരുനാഗപ്പള്ളി : കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന മാലിന്യ സംസ്കരണ പദ്ധതികളുടെ ഭാഗമായി ഹരിത കർമ്മ സേനാംഗങ്ങൾക്ക് ട്രോളികൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം വിതരണോദ്ഘാടനം നിർവഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.എസ്.അബ്ദുൽ സലിം, ശ്യാമളകുമാരി, രജിത രമേശ്, പഞ്ചായത്ത് അംഗങ്ങളായ, മുരളീധരൻ, അഷറഫ് പോളയിൽ, സുജിത്, അനിത, ആര്യ രാജു, ഉഷ പാടത്ത്, രാജി, പഞ്ചായത്ത് സെക്രട്ടറി ആർ.താര, ജെ.എസ്.ബിജു , രാജീവ്, ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.