photo
സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് കൗൺസിൽ കരുനാഗപ്പള്ളി സബ് ട്രഷറിക്ക് മുന്നിൽ നടത്തിയ പ്രതിഷേധ യോഗം സംസ്ഥാന കമ്മിറ്റി അംഗം മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് കൗൺസിൽ കരുനാഗപ്പള്ളി, ഓച്ചിറ മണ്ഡലം കമ്മിറ്റികൾ സംയുക്തമായി കരുനാഗപ്പള്ളി സബ് ട്രഷറിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം മോഹനൻ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം ശ്രീകുമാർ സ്വാഗതം പറഞ്ഞു. ജില്ല വൈസ് പ്രസിഡന്റ്‌ രാജേന്ദ്രൻ പിള്ള, ഗോപകുമാർ, സുരേന്ദ്രൻ, സനൽകുമാർ, റഹിം രാമചന്ദ്രൻ പിള്ള, നാസർ, വത്സകുമാർ, നൗഷാദ്, ബസന്ത്, കൃഷ്ണദാസ്, സരസ്വതി, സുമ , അജയകുമാരി എന്നിവർ സംസാരിച്ചു. പെൻഷൻ പരിഷ്കരണ കുടിശിക അനുവദിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കുക, ക്ഷാമാശ്വാസ കുടിശിക നൽകുക, മെഡിസെപ് അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്.