കൊല്ലം: ബൈപ്പാസിൽ കെ.എസ്.ആർ.ടി.സി ലോ ഫ്ളോർ ബസ് ലോറിക്ക് പിന്നിൽ ഇടിച്ച് നാലുപേർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ നീരാവിൽ പാലത്തിന് സമീപത്തായിരുന്നു അപകടം. കോഴിക്കോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കോഴിക്കോട് ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള സാധനങ്ങളുമായി പോയ ലോറിക്ക് പിന്നിലേക്കാണ് ബസ് ഇടിച്ചുകയറിയത്. ബസിന്റെ മുൻഭാഗം തകർന്നു. ബസ് ഡ്രൈവർ ശിവദാസൻ, കണ്ടക്ടർ സിബി, യാത്രക്കാരായ ജസ്റ്റർ, ഗ്ലോഡ്‌വിൻ എന്നിവർക്കാണ് നിസാര പരിക്കേറ്റത്. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അഞ്ച് യാത്രക്കാരാണ് ബസിൽ ആകെ ഉണ്ടായിരുന്നത്.