കൊട്ടാരക്കര: കലയപുരത്ത് പ്രവർത്തിക്കുന്ന പൂവറ്റൂർ സർവീസ് സഹകരണ ബാങ്കിൽ ഭരണസ്തംഭനമെന്ന് യു.ഡി.എഫ് ആരോപിച്ചു. രണ്ട് മാസമായി ബാങ്കിന്റെ ഡയറക്ടർ ബോർഡ് യോഗം ചേരുന്നില്ല. വായ്പയടക്കം വിവിധ ആവശ്യങ്ങൾക്കുള്ള ഫയലുകൾ തീർപ്പാക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് യു.ഡി.എഫ് കുളക്കട പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാസത്തിൽ ഒരു തവണയെങ്കിലും കുറഞ്ഞത് ബോർഡ് യോഗം ചേരണമെന്നാണ് വ്യവസ്ഥ. സംബന്ധിച്ചതുൾപ്പടെയുള്ള തീരുമാനങ്ങളെടുക്കുന്നത് യോഗത്തിലാണ്. സ്കൂൾ തുറപ്പടക്കം സാമ്പത്തിക ആവശ്യങ്ങൾ ഏറെയുള്ള സമയത്ത് ബാങ്ക് ഡയറക്ടർ ബോർഡ് യോഗം ചേരാത്തതിനാൽ പല വായ്പ അപേക്ഷകളിലും തുടർ നടപടിയില്ല. ബാങ്കിന്റെ ശാഖകളുടെ പ്രവർത്തനവും അവതാളത്തിലാണ്. അഴിമതിയും ബോർഡ് അംഗങ്ങൾ തമ്മിലുള്ള തർക്കവും ബാങ്കിനെ പിന്നോട്ട് നയിക്കുകയാണെന്നും യു.ഡി.എഫ് നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ പൂവറ്റൂർ സുരേന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം ആർ.രശ്മി, ബി.തുളസീധരൻ പിള്ള, നെല്ലിവിള വർഗീസ്, അഭിലാഷ് കുറ്ററ, രാജേന്ദ്ര പ്രസാദ്, സുജിത്ത് പാത്തല എന്നിവർ പങ്കെടുത്തു.