കൊല്ലം: ആശ്രമം മൈതാനിക്ക് സമീപം ശ്രീനാരായണഗുരു സമുച്ചയത്തിൽ ആരംഭിച്ച മാമ്പഴക്കാലത്തിൽ നാവിൽ കൊതിയൂറുന്ന അപൂർവ മാമ്പഴ ശേഖരങ്ങൾക്ക് പുറമേ അന്താരാഷ്ട്ര അക്വാ പേറ്റ്‌ഷോയും കാണികൾക്ക് കൗതുകമാകുന്നു
നാടൻ, വിദേശ ശ്രേണിയിലുള്ള മാവുകളിൽ നിന്ന് നേരിട്ട് ശേഖരിച്ച് പൊതുവിപണിയിൽ സുലഭമായി ല ഭിക്കാത്ത ഇനങ്ങൾ ഉൾപ്പെടെ മാമ്പഴങ്ങളുടെ അപൂർവ ശേഖരമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഒന്ന് മുതൽ മൂന്ന് വർഷത്തിനുള്ളിൽ കായ്ക്കുന്ന മാവിൻ തൈകൾ, വർഷത്തിൽ എല്ലാ സമയങ്ങളിലും കായ്ക്കുന്ന തായ്ലാൻഡ് ഓൾ സീസൺ തുടങ്ങി അൽഫോൻസ, തായ്‌മാവ്, സേലൻ മാവ്, ബംഗന പള്ളി, ഐ മാപസന്ത്, സിന്ദൂരം, ഹിമാംപസന്ത്, മൂവാണ്ടൻ തുടങ്ങി ഏതാണ്ട് ഇരുപത്തിമൂന്നിനം മാവിൻ തൈകൾ പ്രദർനശനത്തിനും വിൽപ്പനയ്ക്കുമായി കൊല്ലം മാമ്പഴക്കാലത്തിലുണ്ട്. കൂടാതെ ഒരു വർഷം കൊണ്ട് കായ്ക്കുന്ന മൂന്നിനം പ്ലാവിൻ തൈകളും മേളയിലുണ്ട്.
കൂടാതെ അലങ്കാര മത്സ്യങ്ങൾ, അപൂർവ ഇനം ഓമന വളർത്തുമൃഗങ്ങളുടെയും പ്രദർശനും ഫെസ്‌റ്റിന്റെ ആകർഷണമാണ്. വൻ വിലക്കുറവിൽ ഗൃഹോപകരണങ്ങൾ സ്വന്തമാക്കാനും അവസരമുണ്ട്.
റിയ ഫർണിച്ചർ ഒരുക്കിയിരിക്കുന്ന ഫർണിച്ചർ ഡിസ്കൗണ്ട് മേള, മൾട്ടി കുക്കിംഗ് മേക്കർ, കാർവാഷ്, പവർ സേവർ, കൂളിംഗ് ഫാൻ, അക്യു പ്രഷർ ഹെൽത്ത് മസാജർ, ഗ്യാസ് സേഫ്ടി പ്രോഡക്ട്, ഫാൻസി, അടുക്കളയിലേക്ക് ആവശ്യമായ ഉപകരണങ്ങൾ, ഡ്രസ് മെറ്റീരിയൽ, പുസ്തകമേള, ടെറാക്കോട്ട ഉത്പന്നങ്ങൾ, കുടുംബശ്രീ ഭക്ഷ്യ മേള, ഗെയിം സോൺ, വാഹന പ്രദർശനം, കുതിര സവാരി എന്നിവയും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.
പ്രദർശനം - ജൂലായ് 7 വരെ
പ്രവേശനം - രാവിലെ 11 മുതൽ രാത്രി 9 വരെ