chovaloor-
എസ്.എൻ.ഡി.പി യോഗം ചൊവ്വള്ളൂർ ശാഖയിൽ ഗുരുദേവ ദർശന പഠനക്ലാസും പഠനോപകരണ വിതരണവും യോഗം ബോർഡ് മെമ്പർ അഡ്വ.എൻ.രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം : എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയനിലെ 2629-ാം നമ്പർ ചൊവ്വള്ളൂർ ശാഖയിൽ ഗുരുദേവ ദർശന പഠനക്ലാസും പഠനോപകരണ വിതരണവും നടത്തി.യോഗം ഹാളിൽ നടന്ന പരിപാടി യോഗം ബോർഡ് മെമ്പർ അഡ്വ.എൻ.രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ജെ.ഹേമലത ടീച്ചർ ഗുരുദേവ ദർശന പഠന ക്ലാസ് നടത്തി.ശാഖാ പ്രസിഡന്റ് എൻ.ദിവാകരൻ അദ്ധ്യക്ഷനായി. യൂണിയൻ കൗൺസിലർ ആർ.വരദരാജൻ കമ്മിറ്റി അംഗം ആർ.വിശ്വംഭരൻ, യൂത്ത്മൂവ്മെന്റ് കൺവീനർ എം.അനൂപ് തുടങ്ങിയവർ സംസാരിച്ചു. ശാഖാ സെക്രട്ടറി എൻ.രാജീവ് സ്വാഗതവും വൈസ് പ്രസിഡന്റ് പുഷ്പ നന്ദിയും പറഞ്ഞു.