കൊല്ലം: കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ മുപ്പത്തിനാലാം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കൊട്ടിയം കിംസ് ആശുപത്രിയുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചാത്തന്നൂർ എ.സി.പി ബിജു.വി.നായർ ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ അസി. പൊലീസ് കമ്മിഷണർ ഓഫീസിൽ നടന്ന യോഗത്തിൽ ചാത്തന്നൂർ ഐ.എസ്.എച്ച്.ഒ വി.കെ.വിജയരാഘവൻ അദ്ധ്യക്ഷനായി. ഡോ. വിനോദ് ഗംഗ, പരവൂർ ഐ.എസ്.എച്ച്.ഒ ജെ.എസ്.പ്രവീൺ, കണ്ണനല്ലൂർ ഐ.എസ്.എച്ച്.ഒ പി.ബി.വിനോദ് കുമാർ, കൊട്ടിയം എസ്.ഐ സുനിൽ, കെ.പി.ഒ.എ സംസ്ഥാന നിർവാഹക സമിതി അംഗം കെ.സുനി, കെ പി.എ ജില്ലാ സെക്രട്ടറി സി.വിമൽ കുമാർ, കെ.പി.എ ജില്ലാ ജോ. സെക്രട്ടറി ജി.രഞ്ജിത്ത് എന്നിവർ സംസാരിച്ചു. എ.രാജേഷ് കുമാർ സ്വാഗതവും ടി.അനിൽകുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികളായ ജിജു.സി.നായർ, എസ്.ഷഹീർ, എൽ.വിജയൻ, മനു.എസ്.കണ്ണൻ, ടി.വിനോദ് കുമാർ, അഭിലാഷ്, അനീഷ്, രാജേഷ്, സജി തുടങ്ങിയവർ നേതൃത്വം നൽകി. പൊലീസ് ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും കൊട്ടിയം കിംസ് ആശുപത്രിയിൽ ഫുൾ ബോഡി ചെക്കപ്പിന് 50 ശതമാനം കിഴിവ് ലഭിക്കും.