കൊല്ലം: ജില്ല ഒളിമ്പിക് അസോസിയേഷന്റെയും ജില്ലാ കരാട്ടെ അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ 13, 14 ദിവസങ്ങളിൽ കൊട്ടാരക്കര ചെങ്ങമനാട് ബി.ആർ.എം സെൻട്രൽ സ്‌കൂളിൽ ജില്ല ഒളിമ്പിക് കരാട്ടെ ചാമ്പ്യൻഷിപ്പ് നടക്കും. അഞ്ച് വയസുള്ള കുട്ടികൾ മുതൽ സീനിയർ കരാട്ടെ വിദ്യാർത്ഥികൾക്ക് വരെ പങ്കെടുക്കാം. അസോസിയേഷനിൽ അംഗത്വമില്ലാത്ത കരാട്ടെ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. രജിസ്ട്രേഷൻ 8ന് വൈകിട്ട് 5 മണി വരെ. ഫോൺ: 8137050746.