കൊല്ലം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ ആവശ്യങ്ങൾ അടങ്ങിയ അവകാശ പത്രിക തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ബോർഡ് അധികാരികൾക്ക് സമർപ്പിച്ചു. യൂണിയൻ നേതൃത്വം ബോർഡ് അധികാരികളുമായി നടന്ന ചർച്ചയിൽ ജീവനക്കാർക്കുള്ള മെഡിക്കൽ ഇൻഷ്വറൻസ് സൗകര്യം ഉടൻ നടപ്പിൽ വരുത്തുമെന്നും കൊവിഡ് കാലത്ത് വെട്ടിക്കുറച്ച ലീവ് സറണ്ടർ, ക്യാഷ് ലീവ്, ദേശീയ അവധി എന്നിവ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ പുനഃസ്ഥാപിക്കണമെന്നും കിടമുറി ഡ്യൂട്ടി കാലോചിതമായി പരിഷ്കരിക്കണമെന്നും തുടങ്ങിയ ആവശ്യങ്ങൾ യൂണിയൻ നേതാക്കളുമായി തിരുവനന്തപുരം ദേവസ്വം ബോർഡ് ഓഫീസിൽ നടന്ന ചർച്ചയിൽ അധികാരികൾ ഉറപ്പുനൽകി. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രസാദ്, അംഗങ്ങളായ ജി.സുന്ദരേശൻ, അഡ്വ. അജിത്ത് കുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. യൂണിയൻ നേതാക്കളായ പുതുമന മനു നമ്പൂതിരി, എസ്.ലാലു ചവറ, വി അനിൽകുമാർ, സജി വിഷ്ണത്തുകാവ്, രാജകുമാർ, അജയകുമാർ കാവനാട് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.