ഓയൂർ : തൃശ്ശൂരിൽ നടന്ന ഇന്റർ പോളി കലോത്സവത്തിൽ കഥാപ്രസംഗത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ വെളിയം പടിഞ്ഞാറ്റിൻകര എസ്.ദേവികയെ ആർ.എസ് .പി വെളിയം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. വെളിയം ഉദയകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കലാകാരൻ വെളിയം ബോസ് ഉദ്ഘാടനം ചെയ്തു. ആർ.എസ്.പി വെളിയം എൽ.സി സെക്രട്ടറി ജോസ് പരുത്തിയറ ദേവികയ്ക്ക് ഉപഹാരം നൽകി ആദരിച്ചു. യോഗത്തിൽ ആർ.എസ്.പി കൊട്ടാരക്കര മണ്ഡലം കമ്മിറ്റി അംഗങ്ങളായ ആർ.ഉദയകുമാർ ,അശോകൻ പുതുവീട് ,ആർ.എസ്.പി വെളിയം ലോക്കൽ കമ്മിറ്റി അംഗങ്ങളായ മുട്ടറ ശ്രീധരൻ, കുടവട്ടൂർ രാജേന്ദ്രൻ പിള്ള,ഷിബു കായില ,ഓടനാവട്ടം ജോർജുകുട്ടി ,റിയാസ് കലയക്കോട് ,സരസ്വതി വെളിയം,അമ്മിണി അമ്മ,വേളൂർ ജോയ് തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ ദേവിക കഥാപ്രസംഗം അവതരിപ്പിച്ചു.