swamy-
ഗുരുധർമ്മ പ്രചാരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കോട്ടാത്തലയിൽ നടന്ന സ്വാമി ശാശ്വതീകാനന്ദ സമാധി സമ്മേളനം അഡ്വ.പി.ഐഷാ പോറ്റി ഉദ്ഘാടനം ചെയ്യുന്നു. സംഘം ചെയർമാൻ എഴുകോൺ രാജ്മോഹൻ, ഡി.സി.സി ജനറൽ സെക്രട്ടറി പി. ഹരികുമാർ, ബി.സ്വാമിനാഥൻ, കവി ഉണ്ണി പുത്തൂർ, ശാന്തിനി കുമാരൻ എന്നിവർ സമീപം

കൊല്ലം : ഇന്ത്യൻ നവോത്ഥാനത്തിന്റെ ആദ്യ ശില്പി ശ്രീനാരായണ ഗുരു ആണെന്ന് മുൻ എം.എൽ.എ ഐഷാ പോറ്റി പറഞ്ഞു . ഗുരുധർമ്മ പ്രചാരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കോട്ടാത്തലയിൽ നടത്തിയ സ്വാമി ശാശ്വതീകാനന്ദയുടെ 22-ാം സമാധി ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ഗുരുവിന്റെ സന്ദേശം ലളിതമായ ഭാഷയിൽ സാധാരണക്കാരിൽ എത്തിച്ച മഹാനാണ് ശാശ്വതീകാനന്ദയെന്ന് ഐഷാ പോറ്റി പറഞ്ഞു. ശിവഗിരിയിലേക്കുള്ള മതാതീത ആത്മീയ ജാഥ എൻ.എസ്.എസ് കൊട്ടാരക്കര താലൂക്ക് പ്രതിനിധിയും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ പി. ഹരികുമാർ ജാഥാ ക്യാപ്ടൻ ശാന്തിനി കുമാരന് പീതപതാക നൽകി ഉദ്ഘാടനം ചെയ്തു. സംഘം ചെയർമാൻ എഴുകോൺ രാജ്മോഹൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ബി.സ്വാമിനാഥൻ, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ പാത്തല രാഘവൻ, കവി ഉണ്ണി പുത്തൂർ, ഓടനാവെട്ടം ഹരിന്ദ്രൻ,ക്ലാപ്പന സുരേഷ്, വർക്കല മോഹൻദാസ് , സുശീല മുരളീധരൻ എന്നിവർ സംസാരിച്ചു. ശിവഗിരിയിൽ സ്വാമി ശാശ്വതീകാനന്ദയുടെ സ്മൃതി മണ്ഡപത്തിൽ സി.പി.ഐ ദേശീയ നേതാവ് പന്ന്യൻ രവീന്ദ്രൻ, ശിവഗിരി മഠം മുൻ ട്രഷറർ സ്വാമി പരാനന്ദ , സ്വാമി കൃഷ്ണാനന്ദ തുടങ്ങിയവ‌ർ പുഷ്പാർച്ചന നടത്തി.