കൊല്ലം: യുവമോർച്ച ചവറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ കാവനാട് സോണൽ ഓഫീസ് സൂപ്രണ്ടിനെ ഉപരോധിച്ചു. കോർപ്പറേഷൻ നാലാം ഡിവിഷനിൽ കാവനാട് ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന കോർപ്പറേഷൻ ബിൽഡിംഗിന്റെയും അതിനുള്ളിൽ പ്രവർത്തിക്കുന്ന ചന്തയുടെയും ശോച്യാവസ്ഥ ചൂണ്ടിക്കാണിച്ചാണ് ഉപരോധം. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഗോപകുമാർ നേതൃത്വം നൽകി. ബിൽഡിംഗ് പൊളിക്കാൻ നടപടി കോർപ്പറേഷൻ സ്വീകരിച്ചിട്ടുണ്ടെന്നും, വരുംദിവസങ്ങളിൽ ചന്തയടക്കം മാറ്റി സ്ഥാപിച്ച് കെട്ടിടത്തിന്റെ പ്രവർത്തനം പൂർണമായി നിറുത്തി അപകടാവസ്ഥ പരിഹരിക്കാമെന്ന സൂപ്രണ്ടിന്റെ ഉറപ്പിൽ ഉപരോധം അവസാനിപ്പിച്ചു.
യുവമോർച്ച ചവറ മണ്ഡലം പ്രസിഡന്റ് ബിനു ആലാട്ടുകാവ്, മണ്ഡലം ഭാരവാഹികളായ ചിന്നു, രതീഷ്, അഭിരാമി, ഏരിയ ഭാരവാഹികളായ സുചിത്ര, കൈലാസ്, വിഷ്ണു പ്രസാദ്, ശ്രീക്കുട്ടി ബിനു, രാഹുൽ പോളയ്ക്കാട്, ബി.ജെ.പി നേതാക്കളായ ഉദയകുമാർ, ശിവകുമാർ, ദേവൻ, പ്രദീപ്, നിഷാന്ത് പ്രഭു എന്നിവർ നേതൃത്വം നൽകി.