al
തേവലപ്പുറം മൃഗാശുപത്രിയുടെശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നെടുവത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ധർണ സംസ്ഥാന സെക്രട്ടറി ആർ. ശിവകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ തേവലപ്പുറം മൃഗാശുപത്രിയുടെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കുക, അടിയന്തര സാഹചര്യങ്ങളിൽ ഡോക്ടറുടെ സേവനം ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തേവലപ്പുറം മൃഗാശുപത്രിയുടെ മുൻപിൽ യൂത്ത് കോൺഗ്രസ് നെടുവത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ആർ.ശിവകുമാർ ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സതീഷ് ആനക്കോട്ടൂർ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി ബി.രാജേന്ദ്രൻ നായർ, ആർ.രതീഷ് ,സഞ്ജു പുല്ലാമല, മുൻ നെടുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇന്ദിര, സുമേഷ് പുല്ലാമല, അനിൽ, മാധവൻ പിള്ള വെൺമണ്ണൂർ അയ്യപ്പൻ, സന്തോഷ് കുളങ്ങര, അരവിന്ദൻ പിള്ള, മുരളീധരൻപിള്ള എന്നിവർ സംസാരിച്ചു.