ഓച്ചിറ: ചങ്ങൻകുളങ്ങര ദേവികയിൽ അർഷജിന്റെ (ഡി.ടി.പി.സി, കൊല്ലം) ഭാര്യ കെ.എസ്.സബിത (37) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഗസ്റ്റ് ലക്ചറർ ആയി തഴവ ഗവ. കോളജ്, പടിഞ്ഞാറെ കല്ലട എച്ച്.എസ്.എസ്, ഗവ. എച്ച്.എസ്.എസ് പള്ളിമൺ എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു. വയനാട് സ്വദേശിനിയാണ്. അച്ഛൻ: പരേതനായ കെ.കെ.ശ്രീധരൻ മാസ്റ്റർ (റിട്ട. അദ്ധ്യാപകൻ), അമ്മ: മോഹനാംബായി (കൃഷി വകുപ്പ്). സഹോദരൻ: ഡോ. രാംദാസ് (സെന്റ് മേരീസ് കോളേജ്, ബത്തേരി).