കണ്ണനല്ലൂർ: എ.കെ.എം പോളിടെക്‌നിക്‌ കോളേജിൽ ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ ജൂലായ് 5, 8, 9 തീയതികളിൽ കോളേജിൽ നടക്കും.
മെക്കാനിക്കൽ, സിവിൽ, ഇ.സി.ഇ, ഇ.ഇ.ഇ എന്നീ ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കാണ് പ്രവേശനം. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരും പുതുതായി അപേക്ഷ സമർപ്പിച്ചവരും ഈ ദിവസങ്ങളിൽ രാവിലെ 9 മുതൽ 11 വരെ കോളേജിൽ എത്തിച്ചേർന്ന് രജിസ്റ്റർ ചെയ്യണം. യോഗ്യത: പ്ളസ് ടു അല്ലെങ്കിൽ വി.എച്ച്.എസ്.സി സയൻസ്, ഐ.ടി.ഐ അല്ലെങ്കിൽ കെ.ജി.സി.ഇ (2 വർഷം) ഫോൺ: 9447186724.