ഇരവിപുരം: കൊല്ലം കോർപ്പറേഷന്റെയും ഇരവിപുരം ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ തെക്കേവിള ഡിവിഷനിൽ ആരംഭിച്ച സൗജന്യ യോഗ പരിശീലനത്തിന്റെ ഉദ്ഘാടനം മേയർ പ്രസന്ന ഏണസ്റ്റ് നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ ടി.പി.അഭിമന്യു അദ്ധ്യക്ഷനായി. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. എ.ബീന സ്വാഗതം പറഞ്ഞു. മെഡിക്കൽ ഓഫീസർ ഗോകുൽ, എ.ഷാജി, സിന്ധുരാജീവ്, അനന്ദവിഷ്ണു, ധന്യ ജയചന്ദ്രൻ, സിന്ധു അജിത്ത്, മനു, വിജയ് എന്നിവർ സംസാരിച്ചു. യോഗ ഇൻസ്ട്രക്ടർ ബി.ബിജി ക്ലാസിന് നേതൃത്വം നൽകി.