കൊല്ലം: 2024-25 സാമ്പത്തിക വർഷം മത്സ്യബന്ധന യാനങ്ങളിൽ പണിയെടുക്കുന്ന സ്രാങ്ക്മാർക്കായുള്ള പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസുവരെ യോഗ്യതയുള്ള 21 നും 55 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. രജിസ്റ്റർ ചെയ്ത മത്സ്യബന്ധന യാനങ്ങളിൽ സ്രാങ്ക്, ഡ്രൈവറായി രണ്ട് വർഷത്തെയോ ഡെക്ക് ഹാൻഡ് ആയി അഞ്ച് വർഷത്തെയോ പ്രവൃത്തി പരിചയം അഭികാമ്യം. അവസാന തീയതി 15. ഫോൺ: 0474 2792850.