കൊല്ലം: ഇൻസുലേറ്റഡ് ഫിഷ് ബോക്സ് (70 മുതൽ 1000 ലിറ്റർ വരെ) വിതരണം ചെയ്യുന്ന പദ്ധതിയിലേക്ക് ബഹുദിന ആഴക്കടൽ മത്സ്യബന്ധനത്തിലേർപ്പെടുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് അപേക്ഷിക്കാം. 75 ശതമാനം സർക്കാർ ധനസഹായവും 25 ശതമാനം ഗുണഭോക്തൃ വിഹിതവുമായാണ് പദ്ധതി നടപ്പാക്കുന്നത്. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ 20നകം അതാത് മത്സ്യഭവനുകളിൽ സമർപ്പിക്കണം. ഫോൺ: 0474 2792850.