കൊല്ലം: സസ്‌റ്റൈനബിൾ മറൈൻ ഫിഷിംഗ് പ്രാക്ടീസ് പദ്ധതിയുടെ ഭാഗമായി ട്രോൾ നെറ്റ് ഉപയോഗിക്കുന്ന യന്ത്രവത്കൃത യാനങ്ങൾക്ക് 30 ശതമാനം സർക്കാർ ധനസഹായത്തോട് കൂടി സ്‌ക്വയർ മെഷ് കോഡൻഡ് വിതരണം ചെയ്യുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ 20നകം അതാത് മത്സ്യഭവനുകളിൽ ലഭിക്കണം. ഫോൺ: 0474 2792850.