കൊല്ലം: പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കണമെന്നും കവർന്നെടുത്ത ആനുകുല്യങ്ങൾ തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് ജില്ലയിലെ 15 ട്രഷറികൾക്ക് മുന്നിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ധർണ നടത്തി.
ആനൂകൂല്യങ്ങൾ തടഞ്ഞുവയ്ക്കാനും പെൻഷൻ പരിഷ്കരണം നീട്ടാനുമുള്ള നീക്കം അനുവദിക്കില്ലെന്ന് കുണ്ടറ സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തകൊണ്ട് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് പറഞ്ഞു. ജില്ലാ സെക്രട്ടറി വാര്യത്ത് മോഹൻകുമാർ മുഖ്യപ്രഭാഷണം നടത്തി.
കൊട്ടാരക്കരയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം.നസീർ, കൊല്ലത്ത് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം ബിന്ദുകൃഷ്ണ, ആശ്രാമത്ത് കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ശൂരനാട് രാജശേഖരൻ, കരുനാഗപ്പള്ളിയിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, .കുന്നത്തൂരിൽ ആർ.ചന്ദ്രശേഖരൻ, പത്തനാപുരത്ത് ചാമക്കാല ജ്യോതികുമാർ, ചവറയിൽ സന്തോഷ് തുപ്പാശേരി, ചാത്തന്നൂരിൽ എ.ഷാനവാസ് ഖാൻ, പരവൂരിൽ പി.ശ്രീജ, പൂയപ്പള്ളിയിൽ വെളിയം ശ്രീകുമാർ, കടയ്ക്കലിൽ ചിതറ എസ്.മുരളീധരൻ നായർ, ചടയമംഗലത്ത് അഡ്വ. വി.ടി.സിബി, പുനലൂരിൽ ജി.ജയപ്രകാശ്,
അഞ്ചലിൽ തോയിത്തല മോഹനൻ എന്നിവർ ഉദ്ഘാടനം നിർവഹിച്ചു.