തൊടിയൂർ: നാടകശാല ഓപ്പൺ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടന്ന വായനാപക്ഷാചരണത്തിന്റെ സമാപന സമ്മേളനം കൊല്ലം ജില്ലാ പഞ്ചായത്തംഗം അഡ്വ.അനിൽ എസ്.കല്ലേലി ഭാഗം ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥശാല പ്രസിഡന്റ് പോണാൽ നന്ദകുമാർ അദ്ധ്യക്ഷനായി. കഥാകാരിയായ ഡോ. നിമാപത്മാകരൻ, രഹാൻ, മാധവ് ശ്യാം, ഷാനവാസ് കമ്പിക്കീഴിൽ, ജിതിൻ ശ്യാം തുടങ്ങിയവർ സംസാരിച്ചു.
ഓപ്പൺ ഗ്രന്ഥശാലയുടെ ലീഡർ കൂടിയായ അനിൽ എസ്.കല്ലേലിഭാഗം കുറേ ഗ്രന്ഥങ്ങൾ ലൈബ്രേറിയൻ രത്നമ്മ ബ്രാഹ്മ മുഹൂർത്തത്തെ ഏല്പിച്ചു.