cccc
തൊടിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 'മിടുക്കരുടെ ക്ലാസ് മുറി' പദ്ധതിയിൽ പ്രഥാമാദ്ധ്യാപിക എസ്.സുസ്മി മെമന്റോ സമ്മാനിക്കുന്നു

തൊടിയൂർ: ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ 'മിടുക്കരുടെ ക്ലാസ് മുറി' പദ്ധതിക്ക് പ്രഥമാദ്ധ്യാപിക എസ്. സുസ്മി തുടക്കം കുറിച്ചു. ശുചിത്വ മിഷന്റെ ചുവടു പിടിച്ച് ക്ലാസ് മുറികളും സ്കൂൾ പരിസരവും വൃത്തിയായി സൂക്ഷിക്കാൻ കുട്ടികളെ സജ്ജരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഏറ്റവും മികച്ച രീതിയിൽ ക്ലാസ് മുറികൾ ഒരുക്കുന്ന ക്ലാസിന് ഈ യാഴ്ചത്തെ മിടുക്കരുടെ ക്ലാസ് മുറി എന്ന പേരിൽ ഓരോ ആഴ്ചയിലും മെമെന്റോ സമ്മാനിക്കും. ഈയാഴ്ച തിരഞ്ഞെടുത്ത 5 ബി ക്ലാസിന് പ്രഥമാദ്ധ്യാപിക സ്കൂൾ അസംബ്ലിയിൽ വച്ച് മെമെന്റോ സമ്മാനിച്ചു.