dddd
കേന്ദ്ര ദുരന്തനിവാരണ സേന തൊടിയൂരിൽ വെള്ളപ്പൊക്ക കെടുതിയുണ്ടായ പ്രദേശങ്ങൾ സന്ദർശിക്കുന്നു

തൊടിയൂർ:കഴിഞ്ഞ മേയ് അവസാനം ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും തൊടിയൂർ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറിയും മരങ്ങൾ കടപുഴകി വീണും വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. ആ പ്രദേശങ്ങളിൽ ഇന്നലെ കേന്ദ്ര ദുരന്ത നിവാരണ സേന സന്ദർശിച്ചു.
വിവിധ സംസ്ഥാനങ്ങളിൽപ്പെട്ട 33 പേർ ഉൾപ്പെട്ട സംഘമാണ് ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചത്.പ്രകൃതി ക്ഷോഭങ്ങളിൽ പെടുന്നവരെ സഹായിക്കാൻ പ്രത്യക പരിശീലനം ലഭിച്ചവരാണ് ഇവർ. ഉത്തർപ്രാദേശിൽ നിന്നുള്ള അലോക് കുമാർ ശുക്ല ആണ് സംഘത്തലവൻ.
ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു രാമചന്ദ്രൻ, വൈസ് പ്രസിഡന്റ്‌ തൊടിയൂർ വിജയൻ, സ്ഥിരംസമിതി അദ്ധ്യക്ഷ ഷബ്‌ന ജവാദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എൽ. സുനിത, യു.വിനോദ്, ടി.മോഹനൻ, സെക്രട്ടറി എൽ.ഡെമാസ്റ്റൻ, കളക്ടറേറ്റിൽ നിന്നുള്ള റവന്യൂ ഉദ്യോഗസ്ഥൻ പ്രേം,തൊടിയൂർ വില്ലേജ് ഉദ്യോഗസ്ഥരായ ടി. റാഫി, വി. രാധാകൃഷ്ണപിള്ള എന്നിവർ സംഘത്തെ അനുഗമിച്ചു.