കൊല്ലം: കേരള സർവകലാശാലയും കൊല്ലം ശ്രീനാരായണ വനിത കോളേജും കേരള നോളജ് ഇക്കണോമി മിഷനും ഇൻഫർമേഷൻ ആൻഡ് കമ്മ്യുണിക്കേഷൻ ടെക്നോളജി അക്കാഡമി ഒഫ് കേരളയുമായി സഹകരിച്ച് ശ്രീനാരായണ വനിത കോളേജിലെ ഓഡിറ്റോറിയത്തിൽ നടക്കുന്ന ജോബ് ഫെയർ 6ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ നടക്കും. ഇരുപതോളം കമ്പനികളാണ് പങ്കെടുക്കുന്നത്. ഉദ്ഘാടനം കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം അഡ്വ. ജി.മുരളീധരൻ പിള്ള നിർവഹിക്കും. കോളേജ് പ്രിൻസിപ്പൽ ഡോ. അശ്വതി സുഗുണൻ അദ്ധ്യക്ഷനാകും.കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ.എസ്.ജയൻ, കേരള ഐ.സി.ടി അക്കാഡമി അസി. മാനേജർ ഹർഷ വസന്തൻ, എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി.ജയദേവൻ, കോളേജ് ഐ.ക്യു.എ.സി കോ ഓഡിനേറ്റർ ഡോ. എസ്.ആർ. റെജി, പി.ടി.എ വൈസ് പ്രസിഡന്റ് പട്ടത്താനം സുനിൽ, കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. ഡി.ദേവിപ്രിയ, കോളേജ് യൂണിയൻ ചെയർപേഴ്സൺ കാവ്യാരാജ്, എന്നിവർ സംസാരിക്കും. ഡോ. പി.ജെ.ക്രിസ്റ്റബെൽ സ്വാഗതവും ഡോ.ബേണി.ബി.രാജ് നന്ദിയും പറയും.