കൊട്ടാരക്കര: പാൽ വിൽപ്പന കഴിഞ്ഞ് മടങ്ങിവരവെ ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു. നീലേശ്വരം മല്ലികാഭവനിൽ അജിത്ത് കുമാറാണ് (55) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8ന് അമ്പലത്തുംകാല ജംഗ്ഷന് സമീപത്തായിരുന്നു അപകടം. ബൈക്കിൽ വരവെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. കൊട്ടാരക്കര പൊലീസ് കേസെടുത്തു. ഭാര്യ: ബാലാമണിഅമ്മ. മകൾ: അക്ഷിത.