ചവറ: തേവലക്കര പഞ്ചായത്തിൽ നടക്കുന്ന ലൈഫ് മിഷൻ അഴിമതിക്കും പഞ്ചായത്തിന്റെ കെടുകാര്യസ്ഥതക്കും സ്വജനപക്ഷപാദത്തിനുമെതിരെ തേവലക്കര ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. എ.ഐ.വൈ.എഫ് തേവലക്കര പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആയിരുന്നു ഉപരോധം. ഉപരോധത്തിൽ എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് നിലൂഫ് മജീദ്, സെക്രട്ടറി വിഷ്ണു വേണുഗോപാൽ തേവലക്കര സൗത്ത് മേഖലാ സെക്രട്ടറി അമൽ സത്യശീലൻ, നോർത്ത് മേഖലാ സെക്രട്ടറി ആദർശ് മഠത്തിൽ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ അരുൺ രാമചന്ദ്രൻ, ബിന്ദു അനി എന്നിവർ നേതൃത്വം നൽകി. സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം രാജീവ് തെക്കുംമുറി, ലോക്കൽ കമ്മിറ്റി സെക്രട്ടറി മഠത്തിൽ രാജു, എ.ഐ.വൈ.എഫ് നേതാക്കളും പഞ്ചായത്ത് സെക്രട്ടറിയുമായി നടത്തിയ ചർച്ചയെ തുടർന്ന് ഉടനടി നടപടികൾ സ്വീകരിക്കാമെന്ന ഉറപ്പിന്മേൽ ഉപരോധം അവസാനിപ്പിച്ചു.