പടി.കല്ലട: കല്ലട സൗഹൃദം കൂട്ടായ്മുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ജില്ലാതല ഇന്റർ സ്കൂൾ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. സ്റ്റേറ്റ് സിലബസ് പഠിപ്പിക്കുന്ന എല്ലാ സ്‌കൂളുകൾക്കും മത്സരത്തിൽ പങ്കെടുക്കാം. ശാസ്ത്രം, ഗണിതം, ചരിത്രം, ഭൂമിശാസ്ത്രം, ഇംഗ്ലീഷ്, കറന്റ് അഫയേഴ്‌സ് തുടങ്ങി വിവിധ റൗണ്ടുകളിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്. ഒരു സ്കൂളിലെ 9 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന രണ്ട് വിദ്യാർത്ഥികൾ വീതമുള്ള ടീമുകളാണ് മത്സരിക്കുക. ഒരു സ്കൂളിൽ നിന്ന് മൂന്ന് ടീമുകൾക്ക് പങ്കെടുക്കാം. വെസ്റ്റ് കല്ലട ഗവ.ഹയർസെക്കൻഡറി സ്കൂളിൽ 14ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് മത്സരം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് യഥാക്രമം 5001, 3001, 2001 രൂപയുടെ ക്യാഷ് അവാർഡുകളും ട്രോഫിയും മറ്റു സമ്മാനങ്ങളും ലഭിക്കും. 10 വരെ രജിസ്റ്റർ ചെയ്യാം. ഫോൺ: 9946444559, 9446294180.