photo
മുനമ്പത്ത് കുടുംബയോഗം സംഘടിപ്പിച്ച വിദ്യാഭ്യാസസമ്മേളനം ഡോ. സുജിത്ത് വിജൻപിള്ള എം.എൽ എ. ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: മുനമ്പത്ത് കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആനുമോദിച്ചു. സമ്മേളനവും പരീക്ഷാവിജയികളെ ആദരിക്കൽ ചടങ്ങും ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ ഉപഹാര സമർക്ഷണം നടത്തി. കാഷ്യു കോർപ്പറേഷൻ മുൻ ചെയർമാൻ ആർ.ചന്ദ്രശേഖരൻ സർക്കാർ സർവീസിൽ നിന്ന് വിരമിച്ചവരെ ആദരിച്ചു. കുടുംബയോഗം പ്രസിഡന്റ് മുനമ്പത്ത് വഹാബ് അദ്ധ്യക്ഷനായി. ഉപഹാരങ്ങൾ രക്ഷാധികാരി ഇസ്മയിൽ കുഞ്ഞ് കൈമാറി. നഗരസഭാ കൗൺസിലർ സഫിയത്ത് ബീവി, വനിതാ കമ്മിഷൻ മുൻ അംഗം ഷാഹിദാ കമാൽ തുടങ്ങിയവർ സംസാരിച്ചു.