കൊല്ലം: ശ്രീനാരായണ എംപ്ലോയീസ് ഫോറം ജില്ലാ സമ്മേളനം 14ന് രാവിലെ 10.30 മുതൽ കുണ്ടറ എസ്.എൻ.ഡി.പി യോഗം യൂണിയൻ ഹാളിൽ നടക്കും. യോഗം കൗൺസിലർ പി.സുന്ദരൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സമിതി പ്രസിഡന്റ് എസ്.അജുലാൽ അദ്ധ്യക്ഷനാകും. യോഗം കൗൺസിലർ പച്ചയിൽ സന്ദീപ്, എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി.ജയദേവൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ഫോറം കേന്ദ്ര സമിതി സെക്രട്ടറി കെ.പി.ഗോപാലകൃഷ്ണൻ സംഘടനാ സന്ദേശം നൽകും. കേന്ദ്ര സമിതി വൈസ് പ്രസിഡന്റ് ജി.ബൈജു സ്വാഗതവും കേന്ദ്ര കമ്മിറ്റി അംഗം എസ്.ഗിരീഷ് കുമാർ നന്ദിയും പറയും.