ആർ.ഫയാസ് (കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷൻ)
കൊല്ലം പള്ളിമുക്ക് സ്വദേശിയാണ്. 2007ൽ സേനയുടെ ഭാഗമായി. 2009ൽ കണ്ണൂർ പാനൂർ സ്റ്റേഷനിലായിരുന്നു ആദ്യ നിയമനം. കൊട്ടിയം, ശക്തികുളങ്ങര പൊലീസ് സ്റ്റേഷനുകളിൽ എസ്.ഐ ആയും പള്ളിത്തോട്ടം പൊലീസ് സ്റ്റേഷനിൽ സി.ഐ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ജില്ലയിൽ ക്രൈംബ്രാഞ്ചിന്റെ ഭാഗമായും പ്രവർത്തിച്ചു. ഹരിപ്പാട് സി.ഐ ആയിരുന്നപ്പോൾ കരുവാറ്റയിലെ സഹകരണ ബാങ്കിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന് 2021ൽ സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഒഫ് ഓണർ ലഭിച്ചു. നിലവിൽ തിരുവനന്തപുരം തിരുവല്ലം പൊലീസ് ഇൻസ്‌പെക്ടർ ആണ്.
എൽ. അനിൽകുമാർ (കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ)
കൊല്ലം മാടൻനട സ്വദേശി. 2014ൽ സേനയുടെ ഭാഗയി. എറണാകുളം ആലുവയിലായിരുന്നു ആദ്യ നിയമനം. അഞ്ചൽ, കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനുകളിൽ സി.ഐ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ആണ്.
പി.വിനോദ് (ശക്തികുളങ്ങര പൊലീസ് സ്റ്റേഷൻ)
കരുനാഗപ്പള്ളി സ്വദേശിയാണ്. 2014 ൽ സേനയുടെ ഭാഗമായി. എറണാകുളം റൂറലിൽ മൂവാറ്റുപ്പുഴ സ്റ്റേഷനിലായിരുന്നു ആദ്യ നിയമനം. കൊട്ടിയം, ഓച്ചിറ സ്റ്റേഷനുകളിൽ സി.ഐ ആയിരുന്നു. നിലവിൽ തിരുവനന്തപുരം വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ആണ്.
ബി. ഷഫീഖ് (പള്ളിത്തോട്ടം പൊലീസ് സ്റ്റേഷൻ)
കരുനാഗപ്പള്ളി സ്വദേശിയാണ്. 2014 ൽ ആണ് സേനയുടെ ഭാഗമാകുന്നത്. 2016 മുതൽ ജില്ലയിൽ സേവനം അനുഷ്ഠിക്കുന്നു. ചവറ, പരവൂർ സ്റ്റേഷനുകളിൽ എസ്.ഐ ആയും കരുനാഗപ്പള്ളി, കൊല്ലം വെസ്റ്റ് സ്റ്റേഷനുകളിൽ സി.ഐ ആയും ജോലി ചെയ്തിരുന്നു. കൂടാതെ സിറ്റി ക്രൈംബ്രാഞ്ചിന്റെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ പത്തനംതിട്ട കീഴ‌്‌വായ്പൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ആണ്.
ആർ.രാജീവ് (ഇരവിപുരം പൊലീസ് സ്റ്റേഷൻ)
കൊട്ടാരക്കര സ്വദേശിയാണ്. ശാസ്താംകോട്ട, കൊട്ടാരക്കര എന്നീ സ്റ്റേഷനുകളിൽ എസ്.ഐ ആയും ഇരവിപുരം സ്റ്റേഷനിൽ സി.ഐ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ അടൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ആണ്.
എൻ. ഗിരീഷ് (കിളികൊല്ലൂർ പൊലീസ് സ്റ്റേഷൻ)
പുനലൂർ സ്വദേശിയാണ്. 2007ൽ സേനയുടെ ഭാഗമായി. എറണാകുളം കളമശേരിയിലായിരുന്നു ആദ്യ നിയമനം.
കൊല്ലം വെസ്റ്റ്, ഓച്ചിറ, പാരിപ്പള്ളി, എഴുകോൺ, പുത്തൂർ സ്റ്റേഷനുകളിൽ എസ്.ഐ ആയും കിളികൊല്ലൂർ, കുളത്തൂപ്പുഴ, കരമന സ്റ്റേഷനുകളിൽ സി.ഐ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ തിരുവനന്തപുരം റൂറൽ കാട്ടാക്കട പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ആണ്.