photo
എസ്.ജയകൃഷ്ണൻ

കൊട്ടാരക്കര: കൊട്ടാരക്കരയിൽ എസ്.ജയകൃഷ്ണൻ എസ്.എച്ച്.ഒ ആയി ചുമതലയേൽക്കും. വിട്ടുവീഴ്ചയില്ലാത്ത കൃത്യനിർവഹണം, പഴുതടച്ചുള്ള കേസ് അന്വേഷണം എന്നിവയിലൂടെ ശ്രദ്ധ നേടിയ ജയകൃഷ്ണന് 2014ൽ ഡി.ജി.പിയുടെ ബാഡ്ജ് ഒഫ് ഓണർ ലഭിച്ചിരുന്നു. 2007ൽ പൊലീസിലെത്തിയ ജയകൃഷ്ണൻ പാലക്കാട് കുഴൽമന്നം സ്റ്റേഷനിലാണ് ആദ്യം എസ്.ഐ ആകുന്നത്. 2019ൽ തിരുവനന്തപുരം ആര്യങ്കോട് സ്റ്റേഷനിലേക്ക് സി.ഐയായി സ്ഥാനക്കയറ്റം. കൊല്ലം ക്രൈംബ്രാഞ്ച്, കുണ്ടറ സ്റ്റേഷൻ, കൊല്ലം എസ്.എസ്.ബി, കോട്ടയം, കറുകച്ചാൽ, പത്തനാപുരം, തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനുകളിലെ സേവനത്തിന് ശേഷമാണ് കൊട്ടാരക്കരയിലേക്കെത്തുന്നത്. കിളികൊല്ലൂർ സ്റ്റേഷനിൽ എസ്.ഐ ആയിരിക്കെ എ.ടി.എം തട്ടിപ്പ് സംഘത്തെ അറസ്റ്റ് ചെയ്തതിനാണ് ബാഡ്ജ് ഒഫ് ഓണർ ലഭിച്ചത്. പിറവന്തൂർ, എലിക്കാട്ടൂർ, ശാന്തിഭവനിൽ എം.കെ.സനാതനൻ പിള്ളയുടെയും ശ്രീദേവിയമ്മയുടെയും മകനാണ്. ഭാര്യ:വിദ്യാ ശശി. മക്കൾ:ഗൗതം കൃഷ്ണ, സിദ്ധാർത്ഥ്.