കൊല്ലം: ലോക ജന്തുജന്യ രോഗദിനമായ നാളെ വളർത്ത് നായ്ക്കൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവയ്പ് ക്യാമ്പ് സംഘടിപ്പിക്കുന്നു. കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രവും ഇന്ത്യൻ ഇമ്മ്യുണോളജിക്കൽസും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. മൂന്നുമാസത്തിന് മുകളിൽ പ്രായമുള്ള നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകി സാക്ഷ്യപത്രം നൽകും. ഫോൺ: 04742795076.