ocr
ഓച്ചിറ വലിയകുളങ്ങര നാട്ടുവാതുക്കൽ ചന്തയിൽ ആംരഭിക്കുവാൻ ഉദ്ദേശിക്കുന്ന വിദേശ മദ്യ വിൽപ്പനശാലയ്ക്കെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ സമരപരിപാടികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഓച്ചിറ മേമന തെക്ക് യുവജന സമിതിയുടെ നേതൃത്വത്തിൽ നടന്ന സമരം കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി .വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: വലിയകുളങ്ങര നാട്ടുവാതുക്കൽ ചന്തയിൽ ആരംഭിക്കുവാൻ ഉദ്ദേശിക്കുന്ന വിദേശ മദ്യ വിൽപ്പനശാലയ്ക്കെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ സമര പരിപാടികൾ ആരംഭിച്ചു. ഓച്ചിറ മേമന തെക്ക് യുവജന സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന സമരം കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി .വിജയകുമാർ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം മേമന ശാഖാ സെക്രട്ടറി പ്രേമൻ കാഞ്ഞിരക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. സ്കൂളൂകൾ, അങ്കണവാടി, ആരാധനാലയങ്ങൾ, ഗ്രന്ഥശാല എന്നിവ പ്രവർത്തിക്കുന്ന വലിയകുളങ്ങര നാട്ടുവാതുക്കൽ ചന്തയിൽ വിദേശ മദ്യ വിൽപ്പനശാല തുടങ്ങുവാൻ അനുവദിക്കരുതെന്നതാണ് സമര സമിതി ആവശ്യം. ജനകീയ സമരസമിതിയുടെ സമരത്തിന് എെക്യദാർഢ്യം പ്രഖ്യാപിച്ച് വലിയകുളങ്ങര മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ഇന്ന് ഉച്ചയ്ക്ക് 1.30ന് എെക്യദാർഢ്യ പ്രകടനം നടത്തും. പ്രകടനം കരുനാഗപ്പള്ളി താലൂക്ക് ജമാ അത്ത് യൂണിയൻ സെക്രട്ടറി അഡ്വ.കെ.എ.ജവാദ് ഉദ്ഘാടനം ചെയ്യും.