എഴുകോൺ: എഴുകോൺ എസ്.എൻ സംസ്കൃതവിദ്യാപീഠത്തിൽ ഹിസ്റ്ററി, ഇക്കണോമിക്സ്, സംസ്കൃതസാഹിത്യം, സംസ്കൃതശാസ്‌ത്രം എന്നീ പേപ്പറുകൾ കോമ്പിനേഷനായുള്ള പ്ലസ് വൺ ബാച്ചിലേക്കുള്ള അഭിമുഖം 8ന് രാവിലെ 10.30ന് വിദ്യാപീഠം ലൈബ്രറി ഹാളിൽ നടക്കും. ഈ കോമ്പിനേഷനുകൾ മൂന്നാം പാർട്ടായുള്ള പ്ലസ്ടു പാസാകുന്നവർക്ക് കെ.ടെറ്റ് (4) പരീക്ഷ എഴുതാനാകും. ഇതിനുള്ള സൗജന്യ കോച്ചിംഗും നൽകും. പട്ടികജാതി മറ്റർഹ സമുദായ വിദ്യാർത്ഥികൾക്ക് എസ്.സി ഡിപ്പാർട്ടുമെന്റ് പ്രതിമാസ സ്റ്റൈപ്പന്റും ലംപ്സം ഗ്രാന്റും നൽകും. പരീക്ഷ ഗവ. ഹയർ സെക്കൻഡറി സ്ക്‌കൂളിലാണ് നടക്കുക. ഹ്യൂമാനിറ്റിസ് ബാച്ചും ഈ വർഷം മുതൽ നടത്താൻ വിദ്യാപീഠം ഡയറക്‌ടർ ബോർഡ് തീരുമാനിച്ചു. ഇരുബാച്ചിലും പാർട്ട് 1 ഇംഗ്ലീഷും പാർട്ട് 2 മലയാളവുമാണ്. അപേക്ഷാഫോറം തപാലിൽ ലഭിക്കും. വിലാസം: ഡോ. ഉഷ സുദർശനൻ, പ്രിൻസിപ്പൽ, എസ്.എൻ സംസ്‌കൃതവിദ്യാപീഠം. ഫോൺ: 9446484609.