കൊല്ലം: പെൻഷൻ പരിഷ്കരണ ആനുകൂല്യങ്ങൾ സംബന്ധിച്ച ഉറപ്പ് പാലിക്കാത്തതിഅ പ്രതിഷേധിച്ച്, വാട്ടർ അതോറിട്ടിയിലെ ഭരണ, പ്രതിപക്ഷ പെൻഷൻ സംഘടനകളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി. സംസ്ഥാന സെക്രട്ടറി ജെ. മോഹൻകുമാർ ഉദ്ഘാടനം ചെയ്‌തു. പെൻഷണേഴ്‌സ് അസോസിയേഷൻ സംസ് ഥാന സെക്രട്ടറി എ.ഡി. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. എൻജിനിയേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി മത്യാസ് പയസ്, പെൻഷണേഴ്സ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടി. എബ്രഹാം, പെൻഷണേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ. സുബാഷ്, എ. ഷംസുദ്ദീൻ, ബാലൻ, രാജൻബാബു, കെ. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.
പ്രകടനത്തിന് എ. താണുപിള്ള, ടി.കെ. സെയ്‌നുലാബ്ദീൻ, സി. ലതാകുമാരി, വി.എസ്. സുലേഖ, സലാം, രാജേന്ദ്രൻപിള്ള, രാമകൃഷ്ണപിള്ള, ചന്ദ്രൻ പിള്ള എന്നിവർ നേതൃത്വം നൽകി.