കൊല്ലം: എസ്.എൻ.ഡി​.പി​ യോഗം 3837-ാം നമ്പർ പട്ടത്താനം ഈസ്റ്റ് ശാഖയുടെ മാനേജിംഗ് കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് ബൈജു എസ്.പട്ടത്താനം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സജീവ് മാടൻവിള റിപ്പോർട്ട് അവതരിപ്പിച്ചു. പി. മധുക്കുട്ടൻ, ഷർദാമു, ആർ. ശരത്, രാധാകൃഷ്‌ണൻ, സത്യശീലൻ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ അവാർഡ് വിതരണം, അനുമോദനം, ആദരിക്കൽ എന്നിവ 14ന് നടത്താൻ തീരുമാനിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ 8 മുതൽ 10 വരെയും പ്ലസ്ടുവിന് 4 മുതൽ 6 വരെയും എ പ്ളസ് വാങ്ങിയ കുട്ടികളുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം 10 നു മുമ്പ് ശാഖ ഓഫീസിൽ എത്തിക്കണം. നവീകരണം പൂർത്തിയായിക്കൊണ്ടിക്കുന്ന കൊല്ലം റെയിൽവേ സ്റ്റേഷന് ആർ. ശങ്കറിന്റെ പേര് നൽകണമെന്ന് യോഗം അഭ്യർത്ഥിച്ചു.