കൊല്ലം: ജൈവപച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൊല്ലം കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി വടക്കുംഭാഗം ഡിവിഷനിൽ വിവിധ പച്ചക്കറി തൈകൾ നട്ടു. തക്കാളി, വെണ്ട, മുളക്, വഴുതന, പയർ തുടങ്ങിയവയുടെനടീൽ ഉദ്ഘാടനം മേയർ പ്രസന്ന ഏണസ്റ്റ് നിർവ്വഹിച്ചു. യോഗത്തിൽ ഡെപ്യൂട്ടി മേയർ കൊല്ലം മധു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ എസ്. ഗീതാകുമാരി, എസ്. ജയൻ, യു. പവിത്ര, സജീവ് സോമൻ തുടങ്ങിയവർ പങ്കെടുത്തു.