naushar-

കൊല്ലം: കേരളത്തിലെ 27 ശതമാനം വരുന്ന മുസ്ലീം സമുദായത്തെ സർക്കാർ സർവീസിൽ നിന്ന് പാർശ്വവത്കരിക്കുകയാണെന്നും സാമൂഹ്യ ജാതി സെൻസസ് അനിവാര്യമാണെന്നും റാവുത്തർ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ചുനരക്ക ഹനീഫ ആവശ്യപ്പെട്ടു. ഫെഡറേഷൻ ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് നൗഷർ റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷിബു റാവുത്തർ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.ടി. ഷിഹാബ് ശൂരനാട്, ഒ. ഖാലിദ്, ഷാജി പാരിപ്പള്ളി, നിസാമുദ്ദീൻ പള്ളിമുക്ക്, തങ്കപ്പ റാവുത്തർ, സുനിത നിസാർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹി​കൾ: നൗഷർ റാവുത്തർ (പ്രസിഡന്റ്), ഷാജി പാരിപ്പള്ളി, സുനിൽ റാവുത്തർ, കാവനാട് (വൈസ് പ്രസിഡന്റുമാർ), ഷിബു റാവുത്തർ (ജനറൽ സെക്രട്ടറി), തങ്കപ്പ റാവുത്തർ, കെ.ആർ. സിയാദ് (ജോ.സെക്രട്ടറിമാർ), കെ.ടി. ഷിഹാബ് ശൂരനാട് (ട്രഷറർട).