കൊല്ലം: റേഷൻകട ജീവനക്കാരുടെ വേതനം പരിഷ്കരിക്കുക, മിനിമം വേതനം 30000 രൂപയാക്കുക, മുഴുവൻ സെയിൽസ്മാന്മാരെയും റേഷൻ ലൈസൻസികളെയും സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (കെ.ആർ.ഇ.എഫ്) എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ 8ന് നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചും ധർണയും വിജയിപ്പിക്കാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
8, 9 തീയതികളിൽ റേഷൻ കടകൾ അടച്ചിട്ട് സമരം വിജയിപ്പിക്കണമെന്നും ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു.
ജില്ലാ പ്രസിഡന്റ് എസ്.സജിത്ത് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി.സജീവ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ.ആർ.സജിലാൽ ഭാവി പ്രവർത്തന പരിപാടി അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.വാസുദേവൻ, സി.എസ്.ചന്ദ്രൻ പിള്ള, പി.സുധാകരൻ, രഞ്ജിത്ത് രാധാകൃഷ്ണൻ, സി.കെ.സുരേഷ് കുമാർ, ഡി.സന്തോഷ് എന്നിവർ സംസാരിച്ചു.