കൊല്ലം: എൻ.കെ.പ്രേമചന്ദ്രൻ എം.പിയുടെ സ്വീകരണ പരിപാടി ഇന്ന് വൈകിട്ട് 5ന് അച്ചൻകോവിലിൽ നിന്ന് ആരംഭിക്കും. 12 വരെ എട്ട് ദിവസമാണ് സ്വീകരണ പരിപാടികൾ. ജൂലായ് 6ന് കുണ്ടറ, 7ന് ചടയമംഗലം, 8ന് കൊല്ലം, 9ന് ഇരവിപുരം, 10ന് ചാത്തന്നൂർ, 11ന് പുനലൂർ, 12ന് ചവറ എന്നിവിടങ്ങളിലാണ് സ്വീകരണം. ചവറയിൽ സമാപന യോഗവും നടക്കും.